വിശേഷ ദിവസങ്ങള്‍
ഉത്സവം
ആണ്ടുവിശേഷം എന്ന പേരില്‍ അറിയപ്പെടുന്ന, ശ്രീ ചന്ദ്രശേഖരപുരത്ത പ്പന്റെ തിരുവുത്സവം ധനുമാസത്തിലാണ്
കൊണ്ടാടപ്പെടുന്നത്. ധനു മാസത്തിലെ തിരുവാതിരനാള്‍ കൊടിയേറി ആയില്യം നാളില്‍ ചെറിയ വിളക്കും മകം നാളില്‍
വലിയവിളക്കും വരുന്ന രീതിയിലാണ് ഉത്സവം. പൂരം നാളിലെ ആറാട്ടോടുകൂടി ഉത്സവം അവസാനിയ്ക്കും.
തിരുവാതിര
ധനുമാസത്തിലെ തിരുവാതിര ശിവഭഗവാന്റേ തിരുനാള്‍ എന്നാണല്ലോ വിശേഷിപ്പിയ്ക്കാറുള്ളത്. ഈ ദിവസം
വനിതാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിരകളി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ സംഘടിപ്പിച്ചുപോരുന്നു. മറ്റെല്ലാ
മാസങ്ങളിലേയും തിരുവാതിരനാളില്‍ ഭഗവാന് വിശേഷാല്‍ പാല്‍പ്പായസ നേദ്യവും ശിവ പുരാണ പാരായണവും
നടത്തിപ്പോരുന്നു.
ശിവരാത്രി
മഹാശിവരാത്രി നാളിലുള്ള ശിവ ഭജനം ഒരുവന്റെ സര്‍വ്വപാപങ്ങളേയും കഴുകിക്കളയുന്നു എന്നാണ് പുരാണങ്ങള്‍
പറയുന്നത്. അഖണ്ഡ നാമജപം (തുടര്‍ച്ചയായുള്ള നമഃ ശിവായ ജപം), വിശേഷാല്‍ ഏകാദശരുദ്രം ധാര, ക്ഷീരധാര
തുടങ്ങിയവയാണ് ശിവരാത്രി നാളത്തെ പ്രത്യേകതകള്‍. കുട്ടികള്‍ക്കായുള്ള നമഃ ശിവായ എഴുത്തുമത്സരവും
ശിവരാത്രിനാളില്‍ നടത്തിപ്പോരുന്നു.
ആയില്യം സര്‍പ്പ പൂജ
സര്‍പ്പദൈവങ്ങള്‍ക്ക് വിശേഷപ്പെട്ട നാളാണ് അയില്യം. എല്ലാ മലയാളമാസത്തിലേയും ആയില്യം നാളില്‍ നാഗരാജാവിനും
നാഗയക്ഷിയ്ക്കും വിശേഷാല്‍ സര്‍പ്പപൂജയായ നീറും പാലും (നൂറും പാലും) നടത്തിപ്പോരുന്നു.
36 പ്രദക്ഷിണവും അഖണ്ഡ നാമജപവും
കലിയുഗത്തില്‍ വളരെയധികം പ്രസക്തിയുള്ള കൂട്ടനാമജപത്തിന്റെ മഹാഭാഗ്യം ലഭിക്കുവാന്‍ എല്ല മലയാളമാസവും
ഒന്നാം തീയതി നടക്കുന്ന 36 പ്രദക്ഷിണത്തില്‍ പങ്കെടുക്കാവുന്നതാണ്.
» കൂടുതല്‍ വിവരങ്ങള്‍...