പ്രിയ ഭക്തജനങ്ങളേ,
മുപ്പത്തടം ദക്ഷിണകൈലാസം ശ്രീചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിലെ ജീർണ്ണോദ്ധാരണ യജ്ഞത്തിന്റെ ഒന്നാം ഘട്ടത്തിലെ ശ്രീകോവിലിന്റെയും നമസ്‌കാരമണ്ഡപത്തിന്റെയും നിര്‍മ്മാണം പുര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിലെ ചുറ്റമ്പലം, വലിയമ്പലം, തിടഷള്ളി, മുളയല, ബലിക്കല്‍പുര തുടങ്ങിയവയുടെ പണികള്‍ പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തിലെ കൊടിമരം എണ്ണത്തോണിയിലാണ്.
രണ്ടാം ഘട്ടത്തിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഉത്തരം വയ്പ് ചടങ്ങ് 2026 ഫ്രെബുവരി 11 (മകരം 28), ബുധനാഴ്ച, രാവിലെ 9 മണിക്കും 10 മണിക്കും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ബ്രഹ്മശ്രീ. കുന്നംപറമ്പത്ത് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഒരു മനുഷ്യായുസ്സില്‍ അത്യപൂര്‍വ്വമായി ലഭിക്കുന്ന സൌഭാഗ്യമാണ് ഒരു ശിവക്ഷേത്ര പുനരുദ്ധാരണ യജഞത്തില്‍ പങ്കാളികളാവുക എന്നത്. മാത്രമല്ല, 7 തലമുറകള്‍ക്ക് നന്മയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന പുണ്യകര്‍മ്മമാണിത്. കുടുംബ ഐശ്വര്യത്തിനും, സമ്പദ് സമൃദ്ധിക്കും, രോഗശാന്തിക്കും ഉതകുന്ന പൂജാദി കര്‍മ്മങ്ങളിലും ഉത്തരം വയ്പ് ചടങ്ങുകളിലും ഭാഗഭാക്കാകണമെന്ന് എല്ലാ ഭക്തജനങ്ങളോടും സവിനയം അദ്യര്‍ത്ഥിക്കുന്നു.
ഇതിനോടൊപ്പം ചുറ്റമ്പലം, വലിയമ്പലം, മുളയറ തുടങ്ങിയവയുടെ ഭാഗങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്.
ജീര്‍ണ്ണോദ്ധാരണത്തിന് ഇതുവരെ നല്‍കിയ സഹായ സഹകരണത്തിന് ഭഗവല്‍നാമത്തില്‍ നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും കഴിയുന്ന രീതിയില്‍ സഹായം ചെയ്ത് ഈ മഹത് യജ്ഞം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കണമന്ന് അഭ്യര്‍ത്ഥിക്കുന്നു.
