സദാശിവ മൂര്‍ത്തി
പാപങ്ങളില്‍നിന്നും മോചിപ്പിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള "ശി", ദുരിതങ്ങളില്‍ നിന്നും രക്ഷിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള "വ" എന്നീ സ്വരങ്ങളുടെ സംയോജനമാണു " ശിവന്‍" എന്ന നാമം.ശ്വേതാശ്വേതാര ഉപനിഷദ് പറയുന്നതിങ്ങനെ- " ഏറ്റവും സൂക്ഷ്മമായതിലും സൂക്ഷ്മമായതാണു ശിവന്‍." ദൈവീകമായ ആദിമ ബിന്ദുവായും പ്രപഞ്ചോല്‍പ്പത്തിയുടെ ബീജമായും പ്രപഞ്ചനിലനില്‍പ്പിന്റേയും അവസാനത്തിന്റെയും ആധാരമായും വിശ്വനാഥനായും ശിവന്‍ കണക്കാക്കപ്പെടുന്നു. ഭക്തര്‍ എണ്ണല്‍ക്രമത്തില്‍ ഒന്നിനുപകരമായി "ശിവ" നാമം ഉച്ചരിക്കുന്നു എന്നതില്‍ നിന്നും പ്രപഞ്ചോല്‍പ്പത്തിയുടെ കാരകനായും തുടക്കമായും ശിവന്‍ വിളയാടുന്നതായി മനസ്സിലാക്കാം.
രൂപഭാവങ്ങള്‍ക്കും സ്ഥലകാലങ്ങള്‍ക്കും അതീതനായ ശിവഭഗവാനെ ഭക്തര്‍ വിവിധ രൂപങ്ങളിലായി ദര്‍ശിയ്ക്കുന്നു, അവയില്‍ നിര്‍ഗുണ ഭാവത്തിലൂള്ള സദാശിവ രൂപമാണ് മുഖ്യം. എല്ലാവേദങ്ങള്‍ക്കും ആരാധനകള്‍ക്കും ഗുരുവായ പരമേശ്വരനേ ബോധം, സമാധി എന്നിങ്ങനെ യുള്ള അവസ്ഥ കളിലൂടെ വിവക്ഷിയ്ക്കുക സാധ്യമല്ല. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നിര്‍വഹിയ്ക്കുന്ന സദാശിവ മൂര്‍ത്തിയേ അഞ്ചു മുഖങ്ങളുള്ള രൂപത്തിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇവ ഓരോന്നും ഓരോധര്‍മ്മത്തിനായുള്ളതാണ്,
- മുകളിലേയ്ക്ക് ദര്‍ശനമായുള്ള "ഈശാന" അധികാരത്തിനായുള്ളതാണ്
- കിഴ്ക്കോട്ട് ദര്‍ശനമായുള്ള "തത്‌പുരുഷന്‍" പരമാത്മാവാകുന്നു.
- പടിഞ്ഞാറോട്ട് ദര്‍ശനമായുള്ള "സാധ്യോജാത" സൃഷ്ടി കര്‍മ്മങ്ങളെ നിയന്ത്രിയ്ക്കുന്നു.
- വടക്കോട്ട് ദര്‍ശനമായുള്ള "വാമദേവ" സംരക്ഷണ കര്‍മ്മങ്ങള്‍ നിര്‍വഹിയ്ക്കുന്നു.
- തെക്കോട്ട് ദര്‍ശനമായുള്ള "അഘോര" സംഹാര കര്‍മ്മങ്ങള്‍ നിയന്ത്രിയ്ക്കുന്നു.
സദാശിവ ബാണ ലിംഗം
ബാണലിംഗരൂപത്തിലുള്ള ശിവലിംഗങ്ങള്‍ സ്വയംഭൂവായ സദാശിവലിംഗങ്ങളാണു. സാക്ഷാല്‍ കൈലാസനാഥന്‍ കുടികൊള്ളുന്ന ഹിമവല്‍ശൃംഗങ്ങളില്‍നിന്നും ഉല്‍ഭവിച്ച് നേപ്പാളിലൂടെ ഒഴുകുന്ന ഛിപ്രാ എന്ന നദിയിലൂടെയൊഴുകി ഗോളാകൃതി പൂണ്ട് ലഭിക്കുന്നതാണു ഇവ. പണ്ട് ബാണാസുരന്‍ എന്ന ശിവഭക്തന്‍ ഈ ശിവലിംഗങ്ങളാണു തന്റെ ശിവപൂജക്കുപയോഗിച്ചിരുന്നത്. അതിനാല്‍ ഇവ ബാണലിംഗങ്ങളെ ന്നറിയപ്പെടുന്നു. പ്രകൃതിയില്‍നിന്നും നേരിട്ട് ലഭിക്കുന്ന ഈ സ്വയംഭൂ ശിവലിംഗങ്ങള്‍ ശിവചൈതന്യം നിറഞ്ഞതും ഉല്‍കൃഷ്ഠവുമാകുന്നു. ഈ ബാണലിംഗദര്‍ശനം തന്നെ അപൂര്‍വ്വഭാഗ്യമാണെന്നു വിശ്വസിക്ക പ്പെടുന്നു. ഈ വിഗ്രഹത്തെ ആരാധിക്കുന്നവരെയും വന്ദിക്കുന്നവരെയും ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ സദാശിവമൂര്‍ത്തി സകലാഭീഷ്ടങ്ങളും നല്‍കി അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സാക്ഷാല്‍ കൈലാസപതി കുടി കൊള്ളുന്ന ഹിമാലയത്തില്‍ നിന്നും ഉല്‍ഭവിച്ച് ലഭ്യമായ ബിംബം ആരാധിക്കപ്പെടുന്ന ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രം ദക്ഷിണകൈലാസമെന്നു ഭക്തരുടെയിടയില്‍ അറിയപ്പെട്ടുവരുന്നു.